'ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, ദൈവത്തെ വെറുക്കുകയും ചെയ്യുന്നില്ല'

ചെന്നൈ: താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന്​ ഡി.എം.കെ അധ്യക്ഷനും തമിഴ്​നാട്ടിലെ മുഖ്യമന്ത്രി സ്​ഥാനാർഥിയുമായ എം.കെ. സ്റ്റാലിൻ. അതേസമയം, ദൈവത്തോടോ ദൈവത്തിൽ വിശ്വസിക്കുന്നവരോടോ തനിക്ക്​ ഒരു വെറുപ്പുമില്ലെന്നും എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ അ​ദ്ദേഹം വ്യക്​തമാക്കി.

'എന്‍റെ ഭാര്യ കടുത്ത ഈശ്വര വിശ്വാസിയാണ്​. അവർ സ്​ഥിരമായി അമ്പലത്തിൽ പോകുന്നു. അവരുടെ വിശ്വാസത്തെ ഞാൻ മാനിക്കുന്നു. അവരെ പിന്തിരിപ്പിക്കാനോ തടയാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിശ്വാസികൾ അവരുടെ വിശ്വാസം പിൻപറ്റി ജീവിക്ക​ട്ടെ.. ഡി.എം.കെ പ്രവർത്തകരിൽ മിക്കവരും ദൈവവിശ്വാസികളാണ്​. അവർ അവരുടെ വിശ്വാസവുമായി മു​േമ്പാട്ടുപോക​ട്ടെ.

ബി.ജെ.പി ഞങ്ങളെ ഹിന്ദു വിരുദ്ധരെന്ന്​ മുദ്രകുത്തി മുതലെടുപ്പ്​ നടത്താനുള്ള തന്ത്രങ്ങളിലാണ്​. അത്​ തമിഴ്​നാട്ടിൽ വിലപ്പോവില്ല. ഈശ്വരവിശ്വാസിയല്ലെങ്കിലും ഒരു മതത്തിനും ഞാൻ എതിരല്ല'-സ്​റ്റാലിൻ പറഞ്ഞു.  

Tags:    
News Summary - DMK Chief MK Stalin Openly Declares That He’s An Atheist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.