യു.പിയിലെ​ ​കടകളിൽ പെൺകുട്ടികളുടെ മൊബൈൽ നമ്പറുകൾ വിൽക്കുന്നു

ലക്​​നൊ: ഉത്തര്‍പ്രദേശിലെ കടകളിൽ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്നതായി പോലീസ്. ഫോൺ ചാർജ്​ ചെയ്യാൻ സ്ത്രീകൾ നൽകുന്ന നമ്പറുകള്‍ കൈക്കലാക്കിയാണ്​ കടക്കാർ വിൽക്കുന്നത്​.

സ്ത്രീകളുടെ സൗന്ദര്യത്തിനനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകള്‍ക്ക് വില. നമ്പര്‍ സ്വന്തമാക്കിയവർ ഫോണിലേക്ക്​ അശ്ലീല ചിത്രങ്ങള്‍ അയക്കുകയും വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്.

 പരാതി വ്യാകമായയോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1090 എന്ന നമ്പറില്‍ ഹെല്‍പ് നമ്പർ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം യു.പിയില്‍ സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ 90 ശതമാനവും ഫോണ്‍ വഴിയായിരുന്നു

Tags:    
News Summary - Stalkers’ delight: Mobile numbers of girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.