ന്യൂഡൽഹി: ആദായ നികുതിയിൽ കേന്ദ്രസർക്കാർ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്താനാണ് തീരുമാനം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 30ൽ നിന്നും 35 ശതമാനമാക്കി ഉയർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകില്ല.
നിലവിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. കോവിഡ് മൂലം മെഡിക്കൽ ചെലവുകൾ ഉൾപ്പടെ ഉയർന്നതിനാൽ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് കേന്ദ്രസർക്കാറിന് ഉള്ളതെന്ന് ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇതുസംബന്ധിച്ച ശിപാർശയിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഗൗരവമായി ഇക്കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ. നേരത്തെ വ്യവസായസംഘടനകൾ ഉൾപ്പടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.