ന്യൂഡൽഹി: മൊബൈൽ നമ്പരുകൾ ജൂലൈ മുതൽ 13 അക്കത്തിലേക്ക് മാറുന്നുവെന്ന വാർത്തയിൽ വിശദീകരണവുമായി ടെലികോം വിദഗ്ധർ. നിലവിലെ മൊബൈൽ നമ്പരുകളല്ല പകരം മെഷീൻ ടു മെഷീൻ നമ്പരുകളാണ് 13 അക്കത്തിലേക്ക് മാറുക. ഇപ്പോഴുള്ള 10 അക്ക നമ്പരുകളെല്ലാം അങ്ങനെ തന്നെ തുടരും.
സ്വൈപിങ് മെഷിനുകൾ, കാറുകൾ, വൈദ്യുത മീറ്ററുകൾ തുടങ്ങിയവയിലാണ് മെഷിൻ ടു മെഷിൻ സിമ്മുകൾ ഉപയോഗിക്കുക.ടെലികോം മന്ത്രാലയത്തിന്‍റെ സർക്കലുറിലുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിധാരണയുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.