ന്യൂഡൽഹി: 2019-2021 കാലയളവിൽ രാജ്യത്ത് 13.13 ലക്ഷം പെൺകുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം. ഇതിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണെന്നും മന്ത്രാലയം കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖയിൽ വ്യക്തമാക്കി.
18 വയസ്സിനു മുകളിലുള്ള 10,61,648 വനിതകളെയും 18നു താഴെയുള്ള 2,51,430 പെൺകുട്ടികളെയും ഈ കാലയളവിൽ കാണാതായതായും റിപ്പോർട്ട് പറയുന്നു.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്. മധ്യപ്രദേശിൽ 2019-21 കാലയളവിൽ 1,60,180 വനിതകളെയും 38,234 പെൺകുട്ടികളെയുമാണ് കാണാതായത്.
ഈ കാലയളവിൽ പശ്ചിമ ബംഗാളിൽ 1,56,905 വനിതകളെയും 36,606 പെൺകുട്ടികളെയും കാണാതായി. മഹാരാഷ്ട്രയിൽ ഇത് യഥാക്രമം 1,78,400, 13,033 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.