ഉറുദുവിന്റെ തകർച്ചക്ക് ഉത്തരവാദി വിദ്യാഭ്യാസ നയങ്ങൾ -ഹാമിദ് അൻസാരി

ന്യൂഡൽഹി: മൊത്തത്തിലുള്ള ജനസംഖ്യ വർധിക്കുമ്പോഴും ഉറുദു സംസാരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരികയാണെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി വെള്ളിയാഴ്ച വിലപിച്ചു. മുൻ കേന്ദ്രമന്ത്രി അശ്വനി കുമാറിന്റെ 'ഓഫ് വിസ്ഡം, എഹ്‌സാസ് ഒ ഇസ്ഹാർ' എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈമറി പാഠ്യപദ്ധതിയിൽ ഉറുദു ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരുകളുടെ വിമുഖതയുമായി ഇതിനെ ബന്ധപ്പെടുത്താമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

"ഉറുദു സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. സെൻസസ് ഡാറ്റ അത് സാക്ഷ്യപ്പെടുത്തുന്നു. ജനസംഖ്യയുടെ മൊത്തത്തിലുള്ള വർദ്ധനവിന്റെ ചട്ടക്കൂടിലെ ഈ കുറവ് ഒരു ചോദ്യം ഉയർത്തുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? സ്വമേധയാ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭാഷ ഉപേക്ഷിക്കുന്നതിന്റെ ഒരു മാതൃക ഇത് നിർദ്ദേശിക്കുന്നുണ്ടോ? സംസ്ഥാന സർക്കാർ നയങ്ങളിലും സ്‌കൂൾ പ്രവേശന രീതിയിലുമാണ് ഉത്തരം എന്ന നിഗമനത്തിൽ ഈ വിഷയത്തിൽ പ്രവർത്തിച്ച ആളുകൾ എത്തിയിട്ടുണ്ട്" -ഹാമിദ് അൻസാരി പറഞ്ഞു.

പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ഉറുദു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലും ഉറുദു അധ്യാപകരെ നിയമിക്കുന്നതിലും വിമുഖത കാണിക്കുന്നതായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അൻസാരി പറഞ്ഞു. ''എന്റെ സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശിലും ഡൽഹിയിലും ഇത് ഏറ്റവും പ്രകടമാണ്. എന്നാൽ മഹാരാഷ്ട്ര, ബിഹാർ, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് വ്യത്യസ്തമാണ്'' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - State education policies responsible for decline of Urdu: Hamid Ansari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.