ബംഗളൂരു: നാടപ്രഭു കെംപഗൗഡക്കെതിരായ ട്വീറ്റിന്റെ പേരിൽ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസക്കെതിരെ കേസ്. അഭിഭാഷകനായ ആർ.എൽ.എൻ. മൂർത്തി നൽകിയ പരാതിയിൽ ശേഷാദ്രിപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക സംഭാവനയല്ല; ഏതു സമുദായത്തിൽ ജനിക്കുന്നു എന്നതിന്റെ പേരിലാണ് പരിഗണന ലഭിക്കുന്നതെന്നായിരുന്നു ചേതൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
‘ഇത് രണ്ടു യോദ്ധാക്കളുടെ കഥ. കെംപഗൗഡ: ചരിത്രത്തിൽ ചെറിയ ആളാണെങ്കിലും മാടമ്പി ജാതി ലോബികളുടെ സ്വാധീനംകൊണ്ട് ഇപ്പോൾ കർണാടകയുടെ പ്രതീകമായി മാറിയിരിക്കുന്നു. ടിപ്പു സുൽത്താൻ: അനിഷേധ്യനായ ചരിത്രപുരുഷനാണെങ്കിലും ജന്മംകൊണ്ട് മുസ്ലിമായത് പരിഗണനക്ക് തടസ്സമായി മാറി. സാമൂഹിക സംഭാവനകളെക്കാൾ ജനിച്ച സമുദായത്തിന് പ്രാധാന്യം നൽകുന്നത് കഷ്ടംതന്നെ’ -ചേതൻ കുറിച്ചു.
കെംപഗൗഡയെ അവമതിക്കുന്നതാണ് ചേതന്റെ പരാമർശമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാരനായ അഭിഭാഷകന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.