ന്യൂഡൽഹി: ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെൻറിന് സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും (ഇ.സി.െഎ.സി) സ്വകാര്യ ആശുപത്രികളുമായി ഇക്കാര്യത്തിൽ ഒത്തുകളിയുെണ്ടന്നും കമീഷൻ വിലയിരുത്തി. സ്റ്റെൻറ് ഘടിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിലേക്ക് ഇ.എസ്.െഎ റഫർ ചെയ്ത രോഗികളുടെ എണ്ണവും, അതിന് ഇൗടാക്കിയ ചാർജും വെളിപ്പെടുത്താൻ കമീഷൻ നിർദേശിച്ചിരിക്കുകയാണ്.
ഇ.എസ്.െഎ കോർപറേഷെൻറ പാനലിലുള്ള സ്വകാര്യ ആശുപത്രികൾ സ്റ്റെൻറ് ഘടിപ്പിക്കാൻ രണ്ടര മടങ്ങ് തുകയെങ്കിലും ഇൗടാക്കുന്നുവെന്ന പരാതിയിലാണ് വിവരാവകാശ കമീഷെൻറ ഇടപെടൽ. സ്വകാര്യ ആശുപത്രികളിലേക്ക് ഇ.എസ്.െഎ റഫർചെയ്ത രോഗികളുടെ എണ്ണം കിട്ടാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി പരാജയപ്പെട്ട പവൻ സാരസ്വതാണ് കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്. ദേശീയ ഒൗഷധവില നിർണയ അതോറിറ്റി ഇൗയിടെ സ്റ്റെൻറിെൻറ വില 85 ശതമാനം വരെ താഴ്ത്തി നിശ്ചയിച്ചിരുന്നു. ബെയർ മെറ്റൽ ഇനത്തിന് 7,250 രൂപയും ഡ്രഗ് എല്യൂട്ടിങ് സ്റ്റെൻറിന് 29,600 രൂപയുമാണ് വില നിശ്ചയിച്ചത്. എന്നാൽ, ഇൗ നയം ഇനിയും നടപ്പാകുന്നില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സാമഗ്രികളുടെ പരമാവധി വില നിശ്ചയിച്ചതുകൊണ്ടു മാത്രം രോഗികളോടുള്ള ചൂഷണം അവസാനിക്കില്ലെന്ന് കമീഷൻ പറഞ്ഞു. ശസ്ത്രക്രിയയുടെ ചെലവ്, രോഗനിർണയം, സ്റ്റെൻറ് ഘടിപ്പിച്ചശേഷമുള്ള ചികിത്സ എന്നിവക്കെല്ലാം പരമാവധി ചികിത്സ ചെലവ് നിശ്ചയിക്കണമെന്ന് കമീഷൻ നിർദേശിച്ചു. കൊള്ളവില ഇൗടാക്കുന്ന ആശുപത്രികൾ, വിതരണക്കാർ, ഡോക്ടർമാർ എന്നിവർക്കെതിരെ ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിെൻറ ആരോഗ്യ പദ്ധതിയായ സി.ജി.എച്ച്.എസിനു കീഴിൽ ഇൗടാക്കാവുന്ന യഥാർഥ വിലയെക്കാൾ വലിയ തുക നൽകണമെന്ന് അറിയാമെങ്കിലും പതിനായിരക്കണക്കായ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് ഇ.എസ്.െഎ റഫർ ചെയ്യുന്നതിനെ ഇൻഫർമേഷൻ കമീഷണർ ശ്രീധർ ആചാര്യലു ചോദ്യംചെയ്തു.
കൊള്ളനിരക്ക് സർക്കാറോ ഇ.എസ്.െഎയോ സ്വകാര്യ ആശുപത്രികൾക്ക് തിരിച്ചുനൽകുന്നുണ്ടെന്നിരിക്കേ, ഇ.എസ്.െഎ ഇങ്ങനെ റഫർചെയ്യുന്നതിൽ വലിയ ബിസിനസ് തന്നെ നടക്കുന്നതായി കമീഷണർ ചൂണ്ടിക്കാട്ടി. കൂടിയ വില ഇൗടാക്കുന്ന കാര്യം ഇ.എസ്.െഎ ആരോഗ്യ മന്ത്രാലത്തിെൻറയും കേന്ദ്രസർക്കാറിെൻറയും ശ്രദ്ധയിൽപെടുത്തേണ്ടതുണ്ട്. എന്നാൽ, അങ്ങനെ ഉണ്ടായിട്ടില്ല. സ്റ്റെൻറ് നിർമാതാക്കളും സ്വകാര്യ ആശുപത്രികളുമൊക്കെ ചേർന്ന ഗൂഢനീക്കങ്ങൾക്ക് സഹായമൊരുക്കുകയാണ് ഇ.എസ്.െഎ ചെയ്തുവരുന്നത്. പരാതിക്കാരൻ ഉന്നയിച്ച വിഷയം തെളിയിക്കപ്പെട്ടാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് കമീഷൻ ഒാർമിപ്പിച്ചു.
പെട്ടിയിലാക്കി വരുന്ന സ്റ്റെൻറിെൻറ ഗുണനിലവാരമൊന്നും ആരും പരിശോധിക്കുന്നില്ല. ഗുരുതരമായ വീഴ്ച അധികൃതരുടെ ഭാഗത്തുനിന്നുണ്ട്. സ്വകാര്യ ആശുപത്രികൾ ഇത് മുതലാക്കുന്നു. മെഡിക്കൽ വ്യവസായ രംഗത്തെ കോർപറേറ്റുകളുടെ വാണിജ്യ താൽപര്യങ്ങളാണ് നടക്കുന്നത്.
അധാർമികതക്ക് ഒരുപറ്റം ഡോക്ടർമാരും ഇൗ രംഗത്തെ നിയന്ത്രണ ഏജൻസികളും കൂട്ടുനിൽക്കുന്നു. ഇ.എസ്.െഎയെ നടുവിൽ നിർത്തി വലിയ ഉപഭോക്തൃ അവകാശലംഘനമാണ് നടക്കുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.