കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ തൊപ്പിയും ലുങ്കിയും ധരിച്ച് ട്രെയിൻ ആക്രമിച്ച ആറ് പ്രാദേശിക ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായതായി മുഖ്യമന്ത്രി മമത ബാനർജി. ഒരു സമുദായത്തിെൻറ മേൽ കുറ്റം ചാർത്താനായാണ് അവർ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും ഇതോടെ ബി.ജെ.പി എങ്ങനെയാണ് ബംഗാളിനെ കത്തിക്കാൻ ഇന്ധനം ഒഴിക്കുന്നത് എന്ന് വ്യക്തമായെന്നും മമത പറഞ്ഞു.
അക്രമണശേഷം റെയിൽവേ ട്രാക്കിൽവെച്ച് ഇവർ വസ്ത്രം മാറുന്നത് ശ്രദ്ധയിൽപെട്ടതാണ് പ്രദേശവാസികളിൽ സംശയമുളവാക്കിയത്. അവർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. ചോദ്യംചെയ്യലിൽ യുട്യൂബ് ചാനലിലേക്കായി വിഡിയോ ചിത്രീകരണം നടത്തുകയായിരുന്നു എന്നായിരുന്നു യുവാക്കളുടെ മറുപടി. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു യുട്യൂബ് ചാനലില്ലെന്ന് തെളിഞ്ഞതായി മുർഷിദാബാദ് എസ്.പി മുകേഷ് അറിയിച്ചു. അറസ്റ്റിലായവർ ബി.ജെ.പി പ്രവർത്തകരല്ലെന്ന് പാർട്ടി ജില്ല പ്രസിഡൻറ് ഗൗരി ശങ്കർ ഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.