ചുർഹട്ട് (മധ്യപ്രദേശ്): ‘ജൻ ആശിർവാദ് രഥ്’ യാത്രക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിെങ്കാടി പ്രയോഗവും. മുഖ്യമന്ത്രി യാത്രചെയ്ത ബസിെൻറ ജനൽ കല്ലേറിൽ തകർന്നു. സംഭവത്തിന് പിന്നിൽ പ്രതിപക്ഷമായ കോൺഗ്രസാണെന്ന് ചൗഹാൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് അജയ് സിങ്ങിെൻറ മണ്ഡലമായ ചുർഹട്ടിലാണ് ആക്രമണം.
‘‘കോൺഗ്രസ് എെൻറ രക്തത്തിനുവേണ്ടി ആഗ്രഹിക്കുകയാണ്. പുറത്തുവന്ന് നേരിട്ട് യുദ്ധം ചെയ്യൂ’’ -പൊതുയോഗത്തിൽ ചൗഹാൻ വെല്ലുവിളിച്ചു. അതേസമയം, ആരോപണം അജയ് സിങ് നിഷേധിച്ചു. ആക്രമണം തന്നെയും മണ്ഡലത്തിലുള്ളവരെയും അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പി ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികജാതി, വർഗക്കാർക്കെതിരായ ആക്രമണങ്ങൾ തടയുന്ന നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരെ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രക്ഷോഭകാരികളാണ് ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.