ജയ്പൂര്‍: വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് കയറി പോയ ദലിതന് നേരെ കല്ലേറ്. വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് വരൻ എത്തിയതിൽ രോഷം പൂണ്ട സവർണരായ ചിലർ കല്യാണ ചടങ്ങ് നടക്കുന്നതിനിടെ കല്ലെറിയുകയായിരുന്നു. ജ യ്പൂരിലെ പാവ്ത ഗ്രാമത്തിലാണ് സംഭവം.
പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലിതർ സാധാരണയായി വിവാഹത്തിന് കുതിരപ്പുറത്തേറി വരാറില്ല.
വിവേചനപരമായ ഈ ശീലം മാറ്റണമെന്ന് എനിക്ക് തോന്നി. എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തിലെ രജ്പുത് സമുദായാംഗങ്ങള്‍ ഇതിനെ എതിത്തുവെന്ന് വധുവിന്റെ പിതാവ ഹരിപാല്‍ ബാലൈ പറയുന്നു. വിവാഹ ദിവസം രാവിലെ പ്രാദേശിക രാഷ്ട്രീയക്കാരും പൊലീസുദ്യോഗസ്ഥരും രാവിലെ തന്റെ വീട്ടിലെത്തിയിരുന്നെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും ബാലൈ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വരന്‍ പന്തലിലേക്ക് കയറിയ ഉടനെ കല്ലേറ് തുടങ്ങിയെന്നും കുടുംബാംഗങ്ങള്‍ക്ക് സാരമായ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവര്‍ തന്‍റെ അയല്‍വാസികളായ രജ്പുതുകാരാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസെടുത്തായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ 10 പേരും രജ്പുത് സമുദായാംഗങ്ങളാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.