ന്യൂഡൽഹി: സൗത്ത് കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ ട്രക്ക് ഡ്രൈവർ കൊല്ലപ്പെട് ടു. സർദിപുര സ്വദേശിയായ നൂർ മുഹമ്മദ് ദർ (42) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയി ച്ചു.
നൂർ മുഹമ്മദിെൻറ ജെ.കെ03 എഫ് 2540 നമ്പറിലുള്ള ട്രക്ക് സ്പെഷ്യൽ ഫോഴ്സിെൻറ വാഹനമായാണ് ഉപയോഗിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് ഇയാൾ വീട്ടിലേക്ക് തിരിച്ചുപോകുേമ്പാൾ ഭിജ്ഭേര ലൈനിൽ നിന്നും വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
സൈന്യത്തിെൻറ വാഹനമെന്ന് കരുതിയാണ് പ്രതിഷേധക്കാർ ട്രക്കിന് നേരെ കല്ലെറിഞ്ഞത്. വാഹനത്തിെൻറ ചില്ല് തകർന്നതോടെ ഡ്രൈവറുടെ തലക്ക് ഏറുകൊള്ളുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഭിജ്ഭേര ആശുപത്രിയിലും പിന്നീട് സൗരയിലെ സ്കിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണപ്പെട്ടു. ഭിജ്ഭേര പൊലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ശ്രീനഗറിലുണ്ടായ കല്ലേറിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.