ചെന്നൈ: ‘സനാതന ധർമ’ത്തെക്കുറിച്ചുള്ള വാദപ്രതിവാദം അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാറിന്റെ ഭരണപരാജയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഡി.എം.കെ പ്രവർത്തകരോടും സഖ്യകക്ഷികളോടും നിർദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധർമത്തെ’ പരാമർശത്തിന് മറുപടി നൽകാൻ ദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് നിർദേശിച്ചിരുന്നു.
വിഷയം വിവാദമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കേന്ദ്രമന്ത്രി ജനശ്രദ്ധ തിരിക്കാൻ എല്ലാ ദിവസവും മനഃപൂർവം ഈ വിഷയം ഉന്നയിക്കുകയാണ്.
അഴിമതിയും ഭരണപരാജയവും മറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രത്തിൽ നമ്മുടെ ആളുകൾ വീഴരുത്. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.