ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരെ സാമൂഹ്യവിരുദ്ധരെന്ന് മുദ്രകുത്തി വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത യു.പി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധവുമായി എം.എസ്.എഫ്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകളും സ്വത്തുക്കളും ബുൾഡോസർ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും എം.എസ്.എഫ് പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
സമരക്കാരെ സാമൂഹ്യ വിരുദ്ധർ എന്ന് പേരിട്ട് മർദിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പൊലീസിന് സമ്പൂർണ അധികാരം നൽകിയിട്ടുണ്ട്. ജെ.എൻ.യു വിദ്യാർഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയും കുടുംബവും ഈ പൊളിക്കൽ ഡ്രൈവിൽ ഉൾപ്പെട്ടിരുന്നു. അവരുടെ കുടുംബത്തെ യു.പി പൊലീസ് മർദിക്കുകയുമുണ്ടായി. കാൺപൂരിലും സഹരൻപൂരിലും നടന്ന പൊളിക്കൽ മാനുഷികവും ഭരണഘടനാപരവുമായ മൂല്യങ്ങൾക്കെതിരാണ്. സാധ്യമായ തരത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എം.എസ്.എഫ് പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, ഇരയാക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ നിയമപരവും സാമ്പത്തികവുമായ സഹായവും പിന്തുണയും നൽകുമെന്നും എം.എസ്.എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.