ന്യൂഡൽഹി: ഹിന്ദുക്കൾ പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഇത് സനാതന ധർമ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ജന്മദിനത്തിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുക യാണ് ചെയ്യേണ്ടതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
മെഴുകുതിരികൾക്ക് പകരമായി മൺചെരാതുകൾ കത്തിക്കാം. മധുരപലഹാരങ്ങൾ വിതരണം ചെയ്തും നല്ല ഭക്ഷണം പാകം ചെയ്തും ജന്മദിനം ആഘോഷിക്കാം.
കുഞ്ഞുങ്ങളെ രാമായണവും ഭഗവത് ഗീതയുമാണ് പഠിപ്പിക്കേണ്ടത്. അവരെ മിഷനറി സ്കൂളുകളിൽ പഠിപ്പിക്കരുത്. ക്രിസ്ത്യൻ ജീവിതരീതികളാണ് മിഷനറി സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അത് സനാതന മാർഗത്തിൽ നിന്ന് വ്യത്യസ്തമാണെന്നും സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.