സണ്ണി ലിയോണി​െൻറ പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം

ബംഗളൂരു:  ബോളിവുഡ്​ നടി സണ്ണി ലിയോണി​​െൻറ നേതൃത്വത്തിൽ ബംഗളൂരുവിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം. ഡിസംബർ 31ന്​ ഹെബ്ബാളിലെ മാന്യത ടെക്​ പാർക്കിൽ സംഘടിപ്പിക്കുന്ന ‘സണ്ണി നൈറ്റ്​ ഇൻ ബംഗളൂരു എൻ.വൈ.ഇ 2018’ പരിപാടി കന്നട സംസ്​കാരത്തിന്​ എതിരാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കന്നട രക്ഷണ വേദികെ യുവസേന പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്​.

വെള്ളിയാഴ്​ച രാവിലെ മാന്യത ടെക്​ പാർക്കിന്​ മുന്നിൽ കെ.ആർ.വി പ്രവർത്തകർ ചൂലുകളും പ്ലക്കാർഡുകളുമേന്തി ധർണ നടത്തി. ഒരു കാരണവശാലും ബംഗളൂരുവിൽ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന്​ സമരക്കാർ മുന്നറിയിപ്പ്​ നൽകി.  സണ്ണി ലിയോണി​​െൻറ പരിപാടിക്കെതിരെ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്​.  സണ്ണി ലിയോണി​​െൻറ പരിപാടി ബംഗളൂരുവിൽ അരങ്ങേറിയാൽ കൂട്ട ആത്​മഹത്യ നടത്തുമെന്ന ഭീഷണിയും പ്രതിഷേധക്കാർ മുഴക്കി.

Tags:    
News Summary - Storm over Sunny Leone event scheduled on New Year’s Eve -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.