ചെന്നൈ: തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ പരിഭ്രാന്തി പരത്തി ഭീകരശബ്ദവും ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും. ശനിയാഴ്ച മയിലാടുതുറയ്, തിരുവരൂർ, കാരയ്ക്കൽ ജില്ലകളിലാണ് സംഭവം.
പരിഭ്രാന്തരായ ആളുകൾ വീടുവിട്ട് പുറത്തേക്കോടി. അതേസമയംതന്നെ പ്രദേശത്ത് ഒരു വ്യേമസേന വിമാനം താഴ്ന്നുപറന്നതും ആളുകളെ പരിഭ്രാന്തിയിലാക്കി.
ശനിയാഴ്ച രാവിലെ 8.15ഓടെ കുന്തളം, മയിലാടുതുറയ്, സിർകായി, കൊള്ളിടം, േപാരായർ, തരങ്കംപാടി, സെമ്പനാർകോയിൽ, കാരയ്കൽ, തിരുവരൂർ നഗരങ്ങളിൽ ഉഗ്രശബ്ദം കേൾക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയർന്നതായും പറയുന്നു.
പ്രദേശവാസികൾ ഉടൻ തന്നെ പൊലീസ്, റവന്യൂ, ഫയർ ഫോഴ്സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധിപേർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാൽ സംഭവത്തിന്‍റെ യഥാർഥ വസ്തുത വ്യക്തമായിട്ടില്ല. വ്യോമസേന വിമാനത്തിൽനിന്ന് ശബ്ദം വന്നതാകാമെന്നും ഭൂചലനമുണ്ടായതിന്‍റെ വിവരങ്ങളൊന്നുമില്ലെന്നും റവന്യൂ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.