ന്യൂഡൽഹി: കോൺഗ്രസിന്റെ അദാനിക്കെതിരായ പ്രതിഷേധത്തെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി ആക്രമിക്കാൻ നിയോഗിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശ്വസ്തരായ രണ്ടാംനിര നേതാക്കളെ. ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളായ സുധാൻഷു ത്രിവേദിയെയും നിഷികാന്ത് ദുബെയെയും പാർലമെന്റിലും സംബീത് പത്രയെ പാർട്ടി ആസ്ഥാനത്തും നിയോഗിച്ചു.
ഇൻഡ്യ സഖ്യത്തിലെ മറ്റു കക്ഷികളെല്ലാം പിന്മാറിയിട്ടും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട് കോൺഗ്രസ് മുന്നോട്ടുപോകുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ അദാനി വിരുദ്ധ പ്രവർത്തനം രാജ്യത്തിനെതിരാണെന്ന് വരുത്താനുള്ള നീക്കം.
അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ ആക്രമണങ്ങളെ ലോക്സഭയിൽ പ്രതിരോധിക്കാൻ നിഷികാന്ത് ദുബെയെ ആണ് ബി.ജെ.പി പതിവായി നിയോഗിക്കാറുള്ളത്. നിഷികാന്ത് ദുബെയുടെ പരാതിയിലാണ്, അദാനിയുടെ തട്ടിപ്പുകൾ പറുത്തുകൊണ്ടുവരാൻ സുപ്രീംകോടതി വരെ നിയമ യുദ്ധം നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.