ലഖ്നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്നായ് കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രി വരാന്തയിൽ സ്ട്രെക്ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൽ തെരുവ്നായ് നക്കുന്ന വിഡിയോ പുറത്തുവന്നു. വ്യാഴാഴ്ച റോഡ് അപകടെത്ത തുടർന്ന് പെൺകുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് പെൺകുട്ടി മരിച്ചിരുന്നോവെന്ന കാര്യം വ്യക്തമല്ല.
സ്ട്രക്ചറിൽ വെളുത്ത തുണി പുതപ്പിച്ച് കിടക്കുന്ന മൃതദേഹത്തിൽ നായ് നക്കുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. 'ഒന്നര മണിക്കൂേറാളം പെൺകുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്' -പെൺകുട്ടിയുടെ പിതാവ് എ.എൻ.ഐയോട് പറഞ്ഞു.
പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷമാണെന്നും പ്രാദേശിക അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
ആശുപത്രി നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഒരു മിനിറ്റ് മൃതദേഹം ശ്രദ്ധിക്കാതെ മാറിയപ്പോഴാണ് സംഭവം അരങ്ങേറിയതെന്നും ഡോ. സുശീൽ ശർമ എ.എൻ.ഐയോട് പറഞ്ഞു. ദാരുണ വിഡിയോ സമാജ് വാദി പാർട്ടി ട്വിറ്ററിൽ ഷെയർ ചെയ്തു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.