ഡൽഹിയിലെ റോഡിന്​ ഇനി സുശാന്തിന്‍റെ പേര്​

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ്​ ഗഞ്ചിലെ റോഡിന്​ ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേര്​. പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച സുശാന്തിന്‍റെ 35ാമത്തെ ജന്മദിനമായിരുന്നു. 2020 ജൂൺ 14ന്​ സുശാന്തിനെ ബാദ്രയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിനോടുള്ള ആദര സൂചകമായാണ്​ റോഡിന്‍റെ പേരുമാറ്റം.

കഴിഞ്ഞ സെപ്​റ്റംബറിൽ കോൺഗ്രസ്​ കൗൺസിലർ അഭിഷേക്​ ദത്ത്​ റോഡിന്​ സുശാന്തിന്‍റെ പേരിടാനുള്ള നിർദേശം നഗരസഭയിൽ നൽകുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ​ യോഗത്തിൽ പേരുമാറ്റത്തിൽ തീരുമാനമായി. ആൻഡ്രൂസ്​ ഗഞ്ചിലെ റോഡ്​ എട്ടിനാകും 'സുശാന്ത്​ സിങ്​ രജ്​പുത്ത്​ മാർഗ്​' എന്ന പേര്​ നൽകുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.