ചെന്നൈ: ആശങ്കയുയർത്തി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ തലസ്ഥാനമുൾപ്പെടെ നാലു ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, കാഞ്ചിപുരം ജില്ലകളിൽ ജൂൺ 19 മുതൽ 30 വരെ 12 ദിവസത്തേക്കാണ് ലോക്ഡൗൺ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ജില്ലകളാണിവ. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധ സമിതി കൂടിയാലോചനക്കുശേഷം നടന്ന മന്ത്രിസഭ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ലോക്ഡൗൺ ദുരിതം കണക്കിലെടുത്ത് നാലു ജില്ലകളിലെ റേഷൻകാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകും. പലചരക്ക്-പച്ചക്കറി കടകൾ, പെട്രോൾ ബങ്കുകൾ തുടങ്ങിയവ രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടുവരെ തുറക്കാം. ഒാേട്ടാ-ടാക്സി അവശ്യ സർവിസുകൾക്കു മാത്രം.
കേന്ദ്ര സംസ്ഥാന സർക്കാർ ഒാഫിസുകൾ, ബാങ്കുകൾ 33 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. പൊതുജനങ്ങൾ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്യാൻ പാടുള്ളു തുടങ്ങിയ നിബന്ധനകളും പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.