ബംഗളൂരു: ബുധനാഴ്ച നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽനിന്ന് കർണാടകയിലെ ബംഗളൂരു, മൈസൂരു, മംഗളൂ രു, മടിക്കേരി, വിരാജ്പേട്ട്, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അന്തർസംസ്ഥാന സർവിസുകളെ ബാധ ിക്കും. ബുധനാഴ്ച സർവിസുകൾ പൂർണമായും തടസ്സപ്പെടും. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലും മൈസൂരുവിലുമെത്തുന്ന കേര ള ആർ.ടി.സി ബസുകൾ വ്യാഴാഴ്ച രാവിലെ മുതൽ കേരളത്തിലേക്ക് പതിവ് സർവിസ് നടത്തും. റദ്ദാക്കപ്പെടുന്ന സർവിസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരിച്ചുനൽകും.
അതേസമയം, കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പണിമുടക്കിൽ കേരളത്തിൽ വാഹനങ്ങൾ തടഞ്ഞാൽ മാത്രമേ സർവിസ് തടസ്സപ്പെടാൻ സാധ്യതയുള്ളൂ. ബി.എം.ടി.സി സർവിസുകളും മെട്രോ ട്രെയിൻ സർവിസുകളും പതിവുപോലെ ഒാടും. ട്രെയിൻ സർവിസിലും കാര്യമായ തടസ്സമുണ്ടാവില്ല. ഒാൺലൈൻ ടാക്സി സർവിസുകളായ ഒെല, ഉബർ എന്നിവയും എയർപോർട്ട് ടാക്സി സർവിസുകളും മുടക്കമില്ലാതെ സർവിസ് നടത്തും.
എന്നാൽ, സ്വകാര്യ വാഹനങ്ങളും ബാങ്ക് ജീവനക്കാരും പണിമുടക്കിെൻറ ഭാഗമാവും. എ.ടി.എം പ്രവർത്തനങ്ങളും തടസ്സപ്പെേട്ടക്കും. കർണാടകയിലെ സ്കൂൾ, കോളജുകൾക്ക് അവധിയില്ലെന്നും പരീക്ഷകൾ പ്രഖ്യാപിച്ചപോലെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ വ്യക്തമാക്കി. ആശുപത്രികളും പെട്രോൾ പമ്പുകളും തുറന്നുപ്രവർത്തിക്കും. ട്രേഡ് യൂനിയനുകൾക്ക് ഫ്രീഡം പാർക്കിൽ പ്രതിഷേധത്തിന് അവസരം നൽകിയതല്ലാതെ ബംഗളൂരു നഗരത്തിൽ ബുധനാഴ്ച മറ്റു പ്രകടനങ്ങൾക്ക് അനുമതിയില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.