കോയമ്പത്തൂർ: കോവിൽപാളയത്തെ സ്വകാര്യ റസിഡൻഷ്യൽ നീറ്റ് പരീക്ഷ പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ വടവള്ളി സ്വദേശിനി ശ്വേത(19) ആണ് ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചത്.
കോച്ചിങ് സെന്‍റർ അഡ്മിനിസ്ട്രേറ്ററെയും സഹപാഠിയായ യോഗേശ്വരനെയും പൊലീസ് ചോദ്യം ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. മുറിയിൽനിന്ന് പ്രണയലേഖനങ്ങളും മൊബൈൽഫോൺ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു.
അതേസമയം മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.