ഹൈദരാബാദ്: ബിസിനസ് നടത്താൻ സുഹൃത്തുക്കൾക്ക് നൽകിയ സ്വർണമാല തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 21കാരിയായ ബിരുദ വിദ്യാർഥിനിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്.
വിദ്യാർഥിനിയുെട രണ്ട് സുഹൃത്തുക്കൾ ദീപാവലിക്ക് പടക്കവിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പണം സംഘടിപ്പിക്കാൻ യുവതിയുടെ സ്വർണ മാല പണയം വെച്ചു. എന്നാൽ പടക്കവിൽപ്പനയിൽ നിന്ന് ലാഭം ലഭിക്കാത്തതിനാൽ പണയംെവച്ച മാല തിരികെ നൽകാൻ സാധിച്ചില്ല. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ചിൽകൽഗുഡ സർക്കിൾ ഇൻസ്െപക്ടർ ആർ. ഭാസ്കർ അറിയിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുെകാടുക്കും. സംഭവത്തിൽ വിദ്യാർഥിനിയുെട രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.