ഒമ്പതാം ക്ലാസുകാരി സ്​കൂൾ കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു


ഗോ​ര​ഖ്​​പു​ർ (യു.​പി): ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്​​കൂ​ൾ​െ​ക​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഗോ​ര​ഖ്​​പു​രി​ൽ​നി​ന്ന്​ 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഡി​യോ​റി​യ​യി​ലെ മോ​ഡേ​ൺ സി​റ്റി മോ​ണ്ടി​സോ​റി സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി നീ​തു ചൗ​ഹാ​നാ​ണ്​ (15) മൂ​ന്നാം നി​ല​യി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ച​ത്. ത​ന്നെ ത​ള്ളി​യി​ട്ട​താ​ണെ​ന്ന്​ മ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ മ​ക​ൾ അ​റി​യി​ച്ച​താ​യി പി​താ​വ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

മൂ​ന്നാം നി​ല​യി​ലെ ടോ​യ്​​ല​റ്റി​ലേ​ക്ക്​ പോ​കും​വ​ഴി​യാ​ണ്​ നീ​തു ചൗ​ഹാ​ൻ വീ​ണ​ത്. ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. ത​ന്നെ പി​റ​കി​ൽ​നി​ന്ന്​ ആ​രോ ത​ള്ളി​യ​താ​ണെ​ന്ന്​ മ​ക​ൾ പ​റ​ഞ്ഞു​വെ​ന്നാ​ണ്​ പി​താ​വി​​െൻറ പ​രാ​തി. സ​ഹ​പാ​ഠി​ക​ൾ ത​​െൻറ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​ർ ആ​രും വ​ന്നി​ല്ലെ​ന്നും പി​താ​വ്​ പ​റ​ഞ്ഞു. വീ​ഴ്​​ച​യി​ലെ ആ​ഘാ​ത​വും ആ​ന്ത​രി​ക മു​റി​വി​നെ​തു​ട​ർ​ന്ന്​ ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്​​ത​സ്രാ​വ​വു​മാ​ണ്​​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ഡി​യോ​റി​യ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ രാ​ജീ​വ്​ മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. 

പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്ന്​ ആ​ക്​​ടി​ങ്​ പ്രി​ൻ​സി​പ്പ​ൽ മി​തി​ലേ​ഷ്​ മി​ശ്ര പ​റ​ഞ്ഞു. സ്​​കൂ​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്​​കൂ​ളി​ൽ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ഴ്​​ച​യു​ണ്ടാ​യി​​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്​​ട്രേ​റ്റ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ സ്​​കൂ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Student Dies After Being Pushed From 3rd Floor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.