ഒമ്പതാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
text_fields
ഗോരഖ്പുർ (യു.പി): ഉത്തർപ്രദേശിൽ സ്കൂൾെകട്ടിടത്തിൽനിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഗോരഖ്പുരിൽനിന്ന് 50 കിലോമീറ്റർ അകലെ ഡിയോറിയയിലെ മോഡേൺ സിറ്റി മോണ്ടിസോറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നീതു ചൗഹാനാണ് (15) മൂന്നാം നിലയിൽനിന്ന് വീണ് മരിച്ചത്. തന്നെ തള്ളിയിട്ടതാണെന്ന് മരിക്കുന്നതിനുമുമ്പ് മകൾ അറിയിച്ചതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മൂന്നാം നിലയിലെ ടോയ്ലറ്റിലേക്ക് പോകുംവഴിയാണ് നീതു ചൗഹാൻ വീണത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തന്നെ പിറകിൽനിന്ന് ആരോ തള്ളിയതാണെന്ന് മകൾ പറഞ്ഞുവെന്നാണ് പിതാവിെൻറ പരാതി. സഹപാഠികൾ തെൻറ വീട്ടിലെത്തിയെങ്കിലും അധ്യാപകർ ആരും വന്നില്ലെന്നും പിതാവ് പറഞ്ഞു. വീഴ്ചയിലെ ആഘാതവും ആന്തരിക മുറിവിനെതുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ചുവരുകയാണെന്ന് ഡിയോറിയ പൊലീസ് സൂപ്രണ്ട് രാജീവ് മൽഹോത്ര പറഞ്ഞു.
പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്ന് ആക്ടിങ് പ്രിൻസിപ്പൽ മിതിലേഷ് മിശ്ര പറഞ്ഞു. സ്കൂളിലെ സി.സി.ടി.വി കാമറകൾ ദിവസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവത്തെതുടർന്ന് സ്കൂൾ അടച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.