ബംഗളൂരു: ഷാള്‍ കഴുത്തില്‍ കുരുങ്ങി കാസർകോട് സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് എടനീര്‍ സ്വദേശി കൃഷ്ണ നായിക്കിെൻറ മകളും ചെര്‍ക്കള എടനീര്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ മേഘശ്രീയാണ് (13) മരിച്ചത്.
ഒരു മാസമായി മംഗളൂരുവിലെ അമ്മാവെൻറ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഫോണില്‍ പാട്ടുവെച്ച് നൃത്തം ചെയ്യവെയാണ് അപകടമെന്ന് അമ്മാവന് ഉള്ളാൾ പൊലീസില്‍ പറഞ്ഞു. എന്നാല്‍, മരണകാരണം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഉള്ളാൾ പൊലീസ് വിശദമായി ചോദ്യംചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മുറി അകത്തുനിന്നാണ് അടച്ചതെന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാതെ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.