നീറ്റ്​ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; രണ്ട്​ ദിവസത്തിനകം ഫലം -സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് മൂലം നീറ്റ്​ പരീക്ഷ എഴുതാനാവാതെ വന്ന വിദ്യാര്‍ഥികള്‍ക്കായി വീണ്ടും അവസരം നൽകണമെന്ന്​ സുപ്രീം കോടതി നിര്‍ദേശം. ഒക്​ടോബർ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപനം നടത്തണ​െമന്നും സുപ്രീം കോടതി നാഷനല്‍ ടെസ്​റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി.

കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടെയ്​ൻമെൻറ്​ സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14നാണ്​ രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.