മാതാപിതാക്കൾ വോട്ട് ചെയ്താൽ വിദ്യാർഥികൾക്ക് അധിക മാർക്ക് നൽകാം

ലഖ്നോ: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടക്കുകയാണ്. ഇതിനിടെ വിദ്യാർഥികൾക്ക് അധിക മാർക്ക് നൽകാമെന്ന വ്യത്യസ്ത വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ലഖ്നോവിലെ ക്രൈസ്റ്റ് ചർച്ച് കോളേജ് അധികൃതർ.

പക്ഷേ മാർക്ക് ലഭിക്കണമെങ്കിൽ വിദ്യാർഥികൾ മാതാപിതാക്കളെ സ്കൂളിലെത്തിച്ച് വോട്ട് ചെയ്യിക്കണം. വോട്ട് ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് 10 മാർക്കാണ് അധികൃതർ വാഗ്ദാനം ചെയ്തിരിക്കുന്നത്. 100 ശതമാനം വോട്ടിംഗ് ഉറപ്പാക്കാനാണ് ഇത്തരത്തിൽ വാഗ്ദാനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അധിക മാർക്കുകൾ സഹായകമാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വിവിധ സ്കൂളുകളെ വോട്ടിംഗ് സെന്‍ററുകളാക്കി മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 10നായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. ഫെബ്രുവരി 14ന് രണ്ടാം ഘട്ടവും പൂർത്തിയായി. ഫെബ്രുവരി 20ന് മൂന്നാംഘട്ടവും നടന്നു. 23, 27, മാർച്ച് 3, 7 തീയതികളിലാവും അവശേഷിക്കുന്ന ഘട്ട തെരഞ്ഞെടുപ്പുകൾ നടക്കുക. 

Tags:    
News Summary - Students will be provided with extra marks if parents vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.