ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസപ്രകടനം; യുവാക്കൾക്ക് ലക്ഷം രൂപ പിഴയിട്ട് പൊലീസ്

ഓടിക്കൊണ്ടിരുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയ രണ്ട് യുവാക്കൾക്ക് 52000 രൂപ വീതം പിഴയിട്ട് പൊലീസ്. ഉത്തർപ്രദേശിലെ ബറെയ്‍ലിയിലെ ഹൈവേയിലാണ് സംഭവം. അതിവേഗത്തിൽ പോകുന്ന രണ്ട് സ്കോർപിയോ കാറുകളിൽ ബോണറ്റിലും മറ്റും നിന്നായിരുന്നു അഭ്യാസം. 52 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

വിഡിയോയിൽനിന്ന് ലഭിച്ച വാഹനങ്ങളുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉടമകളെ കണ്ടെത്തി. പ്രമോദ് കുമാർ ശർമ, മുഹമ്മദ് സെയ്ദ് ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. ശേഷം ഇരുവർക്കും 52,000 രൂപ വീതം പിഴയടക്കാനുള്ള നോട്ടീസും അയച്ചു.

Tags:    
News Summary - Stunt in moving cars; The police fined the youth 52000 rupees each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.