ന്യൂഡൽഹി: ആധാർ നിർബന്ധമാക്കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രീകോടതി ഉത്തരവ് വന്നതിനു പിറകെയാണ് ആധാർ നിർബന്ധമാക്കുന്നതിനെതിരെ സ്വാമി രംഗത്തെത്തിയത്.
ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ളവക്കും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കിയ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്നും സ്വാമി ട്വിറ്ററിലൂടെ അറിയിച്ചു. ‘ആധാര്‍ രാജ്യ സുരക്ഷക്കു തന്നെ ഭീഷണിയാണ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ കത്തു നൽകും. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം സുപ്രീം കോടതി തടയുമെന്നാണ് തെൻറപ്രതീക്ഷ’– സ്വാമി ട്വീറ്റ് ചെയ്തു.
നേരത്തേയും സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ആധാർ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്. അമേരിക്കൻ കമ്പനിയുടെ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ആധാർ വിവരശേഖരണം സുരക്ഷിതമല്ലെന്നും സ്വാമി ആരോപിച്ചിരുന്നു.
ബാങ്ക്, മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2018 മാർച്ച് 31ലേക്കു കേന്ദ്ര സർക്കാർ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.