ന്യൂഡൽഹി: ബാബരി ഭൂമി തർക്കം പരിഹരിക്കാൻ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരുടെ പ രിഗണനക്കായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി നാല് ഉപാധികൾ വെച്ചു. പള്ളി ഇസ്ലാമി ൽ ആരാധനക്ക് അനിവാര്യമല്ലാത്തതിനാൽ അത് മാറ്റിസ്ഥാപിക്കാനും തകർക്കാനും കഴിയും, ശ്രീരാമെൻറ ജന്മസ്ഥലമാണെന്ന് പറയുന്നിടത്തെ ക്ഷേത്രത്തിൽ ആരാധിക്കുകയെന്നത് ഭരണഘടനപരമായ അവകാശമാണ്, ഒരു ഭൂമിയുടെ ഉടമസ്ഥതക്കായുള്ള അവകാശവാദം ആ സ്വത്തിന് മുകളിലുള്ള മൗലികാവകാശത്തിന് മറികടക്കാനാകും എന്നിവയാണ് നിർദേശങ്ങൾ. തർക്കത്തിലുള്ള 0.313 ഏക്കർ ഭൂമിയടക്കം 67.07 ഏക്കർ ഭൂമി കേന്ദ്ര സർക്കാർ 1993ൽ ഏറ്റെടുത്തതാണ്. അതിന് നഷ്ടപരിഹാരവും പകരം സ്ഥലവും കൊടുത്താൽ മതി.
അതിനാൽ അയോധ്യയിൽ രാമേക്ഷത്രവും മുസ്ലിം ജനവാസമേഖലയുള്ള അംബേദ്കർ, ലഖ്നോ ജില്ലകളിൽ പള്ളിയുമാണ് പരിഹാരം. ഇൗ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണം മധ്യസ്ഥ ചർച്ച.
സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ എല്ലാ അംഗങ്ങളും തമിഴരാണെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു. അതേസമയം, സുന്നി വഖഫ് ബോർഡുമായി നേരിട്ട് സംസാരിക്കാൻ േകസിൽ തുടക്കം മുതൽ കക്ഷികളായ നിർമോഹി അഖാഡ താൽപര്യം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.