ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ബാലാകോട്ടിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അറിയാതെയെന്ന് ബി.ജെ.പി രാജ്യ സഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി. 26ാം തീയതി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതിരോധമന്ത്രിക്ക് വിവരം നൽകിയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിെൻറ ട്വീറ്റ് ചർച്ചയാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സൈനിക മേധാവികൾ, ഇൻറലിജൻസ് ബ്യൂറോ, റോ തലവൻമാർ എന്നിവർ ചേർന്നാണ് പാകിസ്താനിലെ തീവ്രവാദ മേഖലകൾ തകർക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തി. സ്വാമിയുടെ വെളിപ്പെടുത്തലിന് സമാനമായ വാർത്ത ഹിന്ദുസ്ഥാൻ ടൈംസിലും വന്നിരുന്നു. അതും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
I learn that our smash hit operation against terror camps in Pak and PoK was conceptualised by by just seven persons: PM NSA three service Chief and IB & RAW.
— Subramanian Swamy (@Swamy39) March 1, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.