ഡൽഹിയിലെ ബി.ജെ.പി ആസ്​ഥാനം കോവിഡ്​ ആശുപത്രിയാക്കി മാറ്റണമെന്ന്​ സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബി.ജെ.പി ആസ്​ഥാനം കോവിഡ്​ ആ​​ശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രമണ്യൻ സ്വാമി. ഡൽഹിയിൽ എട്ടുനിലകളിലുള്ള കെട്ടിടമാണ്​ ബി.​െജ.പി ആസ്​ഥാനം.

രാജ്യതലസ്​ഥാനത്ത്​ കോവിഡ്​ സാഹചര്യം മെച്ച​െപ്പടുന്നതുവരെ ബി.ജെ.പിയുടെ പഴയ ഓഫിസായ അശോക ​റോഡ്​ സർക്കാർ ബംഗ്ലാവ്​ താൽക്കാലിക ഒാഫിസായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട്​ മറ്റു ബി​.ജെ.പി നേതാക്കൾ പ്രതികരിച്ചിട്ടില്ല.

രാജ്യത്ത്​ കോവിഡ്​ വ്യാപനം ഏറ്റവും രൂക്ഷമായ സ്​ഥലമാണ്​ ഡൽഹി. കോവിഡ്​ പടർന്നതോടെ സ്​റ്റേഡിയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ കോവിഡ്​ താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു. വെള്ളിയാഴ്​ച 19,832കേസുകളും വ്യാഴാഴ്ച 19,133 കേസുകളുമാണ്​ ഡൽഹിയിൽ റി​േപ്പാർട്ട്​ ചെയ്​തത്​. വെള്ളിയാഴ്ച 314 മരണവും സ്​ഥിരീകരിച്ചു. 24.92 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്ക്​. 

Tags:    
News Summary - Subramanian Swamy Suggests Converting BJP HQ Into A COVID 19 Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.