ന്യൂഡൽഹി: രാജ്യത്തിന്‍റെ ഭരണഘടന ആമുഖത്തിൽ നിന്ന് ജനാധിപത്യം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യൻ സ്വാമി സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു.
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ച് സെപ്റ്റംബർ 23ന് ഹരജി പരിഗണിക്കും. അഭിഭാഷകൻ സത്യ സബർവാൾ സമർപ്പിച്ച സമാന ഹരജി ഇതേ ബെഞ്ചിന് മുമ്പാകെ സെപ്റ്റംബർ 23ന് കേസ് പരിഗണിക്കുന്ന പട്ടികയിൽ നേരത്തേ ഉൾപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കാലത്ത് ഭരണഘടന ഭേദഗതിയിലൂടെ ജനാധിപത്യം, മതനിരപേക്ഷത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതാണെന്നും ആർട്ടിക്കിൾ 368 പ്രകാരമുള്ള പാർലമെന്‍റിന്‍റെ ഭേദഗതി അധികാരത്തിന് അതീതമാണ് ഇത്തരമൊരു ഉൾപ്പെടുത്തലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യ ഭരണത്തിൽ ജനാധിപത്യ, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപികൾ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.