ന്യൂഡൽഹി: അടുത്തു നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാൽ മാലദ്വീപ് ഇന്ത്യ കൈയേറണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അദ്ദേഹത്തിെൻറ പരാമർശത്തിൽ അതൃപ്തി അറിയിക്കാൻ ഇന്ത്യൻ സ്ഥാനപതിയെ മാലദ്വീപ് ഭരണകൂടം വിളിപ്പിച്ചതിനുശേഷവും സ്വാമി വിവാദ പരാമർശം ആവർത്തിച്ചു.
മാലദ്വീപിലെ ഇന്ത്യക്കാരെ സംരക്ഷിക്കാൻ ഇന്ത്യയുടെ അധിനിവേശം ആവശ്യമായി വരുമെന്നാണ് സ്വാമിയുടെ പക്ഷം. അവിടത്തെ ഇന്ത്യക്കാർക്കുനേരെ മോശം പെരുമാറ്റമുണ്ടാകാൻ പാടില്ല. വൃത്തികെട്ട നോട്ടീസുകൾ പ്രചരിക്കുന്നു. അതെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പ് കൃത്രിമവും നടത്താനാണ് ഭാവമെങ്കിൽ അവിടത്തെ ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാറിനു ബാധ്യതയുണ്ട്. ചിലപ്പോൾ അധിനിവേശവും നടത്തേണ്ടിവരും. ഇത് തെൻറ വ്യക്തിപരമായ അഭിപ്രായമാണെന്നും മോദി സർക്കാറിേൻറതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലദ്വീപ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദുമായി കൊളംബോയിൽ സുബ്രഹ്മണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് പരാമർശം. നിലവിലെ പ്രസിഡൻറ് യമീൻ ചൈനയുമായി കൂടുതൽ അടുക്കുന്നുവെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.
സ്വാമി കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിനു പിന്നാലെ മാലദ്വീപ് വിദേശകാര്യ വകുപ്പ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഖിലേഷ് മിശ്രയെ വിളിപ്പിച്ചിരുന്നു. സുബ്രഹ്മണ്യൻ സ്വാമി വ്യക്തിപരമായ പരാമർശമാണ് നടത്തിയതെന്നും സർക്കാറിെൻറ കാഴ്ചപ്പാടല്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.