സുദർശൻ ടി.വി ചട്ടങ്ങൾ ലംഘിച്ചു; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വകാര്യ ചാനലായ സുദർശൻ ടി.വി പ്രഥമദൃഷ്​ട്യാ ചട്ടങ്ങൾ ലംഘിച്ചതായി ക​​ണ്ടെത്തിയെന്ന്​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മുസ്​ലിം സമുദായ​ത്തെ അധിക്ഷേപിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി സുദർശൻ ടി.വിയുടെ ചാനൽ പരിപാടി നിർത്തിവെക്കാൻ സു​പ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂ​ടാതെ കേന്ദ്രസർക്കാറിനോട്​ റിപ്പോർട്ട്​ നൽകാനും സുപ്രീംകോടതി നിർ​േദശിച്ചിരുന്നു.

സുദർശൻ ടി.വി അവതരിപ്പിച്ച ബിന്ദാസ്​ ബോൽ എന്ന പരിപാടിയിൽ യു.പി.എസ്​.സിയിലേക്ക്​ മുസ്​ലിങ്ങൾ നുഴഞ്ഞുകയറുകയാണെന്നായിരുന്നു പരാമർശം. പരിപാടി മുസ്​ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന്​ കോടതി നിരീക്ഷിക്കുകയും ​െചയ്​തു.

Tags:    
News Summary - Sudarshan TV Violated Program Code Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.