സി.ബി.​െഎ ചമഞ്ഞ്​ പഞ്ചസാരമിൽ ‘റെയ്​ഡ്​’ ചെയ്​ത 16 പേർ പിടിയിൽ

സം​ഭാ​ൽ (യു.​പി): ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സി.​ബി.​ഐ ച​മ​ഞ്ഞ്​ പ​ഞ്ച​സാ​ര മി​ൽ ‘റെ​യ്​​ഡ്’​ ചെ​യ്​​ത 16 പേ​ർ പി​ടി​യ ി​ൽ. സം​ഭാ​ലി​ലെ അ​സ്​​മോ​ളി മേ​ഖ​ല​യി​ലെ പ​ഞ്ച​സാ​ര മി​ല്ലി​ലാ​ണ്​ 19 പേ​ര​ട​ങ്ങി​യ ‘സി.​ബി.​ഐ സം​ഘം’ പ​രി​ശ ോ​ധ​ന​ക്കെ​ത്തി​യ​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നും 20 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്ക​ണ​മെ​ന്നും സം​ഘം മി​ൽ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മി​ൽ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സെ​ത്തി​യ​പ്പോ​ൾ മൂ​ന്നു പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബാ​ക്കി 16 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ​എ​സ്.​പി യ​മു​ന​പ്ര​സാ​ദ്​ അ​റി​യി​ച്ചു.

Tags:    
News Summary - sugar mill raid by fake cbi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.