മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും കേശവ് ദേവ് ക്ഷേത്രവും

മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി; കൃഷ്ണ ജന്മഭൂമിയെന്ന് വാദം

മഥുര: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ ഉത്തർപ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഹരജി. മസ്ജിദ് സ്ഥിതി ചെയ്യുന്നത് അടക്കമുള്ള 13.37 ഏക്കർ സ്ഥലം കൃഷ്ണ ജന്മഭൂമിയാണെന്ന വാദം ഉയർത്തി അഭിഭാഷകനായ വിഷ്ണു ജെയിൻ മഥുരയാണ് സിവിൽ ഹരജി നൽകിയത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ പ്രതിയാക്കിയാണ് ഹരജി.

ശ്രീകൃഷ്ണൻ ജനിച്ചത് രാജാവായ കംസൻെറ കാരഗൃഹത്തിലാണെന്നും ഈ പ്രദേശം കത്ര കേശവ് ദേവ് എന്നാണ് അറിയപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ഈ ഭൂമിയിൽ ഈദ്ഗാഹ് മസ്ജിദ് പരിപാലന കമ്മിറ്റിയാണ് പള്ളി നിർമ്മിച്ചത്. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ആണ് മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത്.

എ.ഡി 1658 - 1707 കാലത്താണ് ഔറംഗസീബ് ഭരണം നടത്തിയത്. ഇസ് ലാം വിശ്വാസിയായ ഔറംഗസീബ് എ.ഡി 1669-70 കാലത്ത് കൃഷ്ണ ജന്മഭൂമിയായ കത്ര കേശവ് ദേവിലെ നിരവധി ഹിന്ദു ആരാധനാലയങ്ങളും ക്ഷേത്രങ്ങളും തകർക്കാൻ ഉത്തരവിട്ടിരുന്നു. കേശവ് ദേവ് ക്ഷേത്രം ഭാഗികമായി പൊളിച്ച ഔറംഗസീബിൻെറ സൈന്യം ബലംപ്രയോഗിച്ചാണ് ഈദ്ഗാഹ് മസ്ജിദ് പണികഴിപ്പിച്ചെന്നും ഹരജിയിൽ ആരോപിക്കുന്നു.

നിയമവിരുദ്ധമായി കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെ അനുമതിയോടെ നിർമിച്ച മസ്ജിദ് നീക്കം ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് സൊസൈറ്റിയും തമ്മിൽ 1968 ഒക്ടോബർ 12ന് മധ്യസ്ഥത നടത്തിയെന്നത് തട്ടിപ്പാണെന്നും ശ്രീകൃഷ്ണ പ്രതിഷ്ഠക്ക് വേണ്ടി സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു.

ബാ​ബ​രി മ​സ്​​ജി​ദ്​ പൊ​ളി​ച്ച സ്ഥ​ല​ത്ത്​ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​നും പ​ക​രം പ​ള്ളി​ക്ക്​ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ന​ൽ​കാ​നും ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​മ്പ​തി​നാണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടത്. 1991ലെ ​നി​യ​മം രാ​ജ്യ​ത്തി​​ൻെറ മ​തേ​ത​ര സ​വി​ശേ​ഷ​ത​ക​ൾ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും ഇ​ത്​ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഈ വിധിക്ക് പിന്നാലെ മ​ഥു​ര, കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ർ​ക്ക​ത്തിന്‍റെ പുതിയ പാത തുറന്ന് ഹി​ന്ദു​ത്വ സം​ഘ​ട​നയായ വി​ശ്വ​ഭ​ദ്ര പൂ​ജാ​രി പു​രോ​ഹി​ത്​ മ​ഹാ​സം​ഘ്​ രം​ഗ​ത്തു വന്നിരുന്നു. ​രണ്ടി​ട​ത്തും ക്ഷേ​ത്ര​ത്തോ​ട്​ ചേ​ർ​ന്ന്​ പ​ള്ളി​ സ്ഥിതി ചെയ്യുന്നു​ണ്ട്. 1991ൽ ​പാ​സാ​ക്കി​യ ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാണ് സം​ഘ​ട​ന സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചത്.

1947 ആ​ഗ​സ്​​റ്റ്​ 15ന്​ ​ക്ഷേ​ത്ര​ങ്ങ​ളാ​യി​രു​ന്ന​വ മു​സ്​​ലിം പ​ള്ളി​ക​ളാ​ക്കു​ന്ന​തും പ​ള്ളി​ക​ൾ ക്ഷേ​ത്ര​ങ്ങ​ളാ​ക്കു​ന്ന​തും വി​ല​ക്കി​യു​ള്ള 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ലെ നാ​ലാം വ​കു​പ്പ്​ ​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം. നാ​ലാം വ​കു​പ്പ്​ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും നി​യ​മ അ​ധി​കാ​ര​ത്തി​ന്​ പു​റ​ത്താ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ വി​ശ്വ​ഭ​ദ്ര പൂ​ജാ​രി പു​രോ​ഹി​ത്​ മ​ഹാ​സം​ഘ്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.