ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിെൻറ ഭാര്യ സുനന്ദപുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിെൻറ നിലവിലെ സ്ഥിതിയെ കുറിച്ച് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഡൽഹി ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. മൂന്നര വർഷം പഴക്കമുള്ള കേസിൽ ഇതുവരെ ഡൽഹി െപാലീസ് നടത്തിയ അേന്വഷണ വിവരങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കണെമന്ന് കോടതി നിർേദശിച്ചു. ആഭ്യന്തര മന്ത്രാലയവും കേസ് സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ സമർപ്പിക്കണം. േകസിൽ ആഗസ്ത് ഒന്നിനാണ് അടുത്ത വാദം കേൾക്കുക.
സുനന്ദയുടെത് കൊലപാതകമാണെന്ന് വ്യക്തമാണെന്നും അന്വേഷണത്തിൽ നിന്ന് രക്ഷനേടാൻ ശശിതരൂർ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും ഹരജിക്കാരനായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.െഎ അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസിന് പ്രശ്നമില്ല. എന്നാൽ മൂന്നര വർഷമായി ഡൽഹി െപാലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ കേസിെൻറ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ആഭ്യന്തരമന്ത്രാലയത്തോടും പൊലീസിനോടും റിപ്പോർട്ട് ആവശ്യപ്പെടണമെന്നും സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ പറഞ്ഞു.
കാര്യങ്ങൾ കോടതിയുെട നിരീക്ഷണത്തിലായാൽ മാത്രമേ കേസിൽ തരൂരിനനുകൂലമായി രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ജനുവരി 14 ന് രാത്രിയിൽ സൗത്ത് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിലാണ് സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൗ വർഷം ജൂലൈ ആറിനാണ് കേസിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് സ്വാമി െപാതുതാത്പര്യ ഹരജി ഫയൽ െചയ്യുന്നത്. കേസന്വേഷണത്തിൽ തമസം നേരിട്ടുവെന്ന് നിരീക്ഷിച്ച കോടതി എന്തുകൊണ്ടാണ് ൈവകിയ വേളയിൽ സ്വാമി പരാതിയുമായി വന്നതെന്നും ചോദിച്ചു. കേസിെൻറ ആദ്യഘട്ടത്തിൽ തരൂർ അധികാരത്തിലിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ എന്ത് സ്വാധീനമാണ് അദ്ദേഹത്തിന് കേസിൽ ചെലുത്താനാവുക എന്നും കോടതി േചാദിച്ചു.
എന്നാൽ സ്വാധീന സാധ്യതകളെല്ലാം ഇല്ലാതാക്കാനാണ് കോടതി നിരീക്ഷണം ആവശ്യമാണെന്ന് താൻ പറയുന്നതെന്നും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ എം.പിയാണ് ഇപ്പോൾ തരൂരെന്നും സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.