കോവിഡ്​: കെജ്​രിവാളിന്‍റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിത​െയ സാകേതിലെ മാക്​സ്​ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്​മിറ്റാക്കിയത്​. ഏപ്രിൽ 20ന്​ കോവിഡ്​ സ്​ഥിരീകരിച്ച സുനിത വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ആം ആദ്​മി പാർട്ടി എം.എൽ.എ സോംനാഥ്​ ഭാരതിയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

ഡൽഹിയിലെ ബി.ജെ.പി നേതാവായ കപിൽ മിശ്ര സുനിത ഏറ്റവും വേഗത്തിൽ രോഗമുക്തയായി തിരിച്ചു​വര​ട്ടെയെന്ന്​ ആശംസിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തി​ൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ ഡൽഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കോവിഡിനെ തുടർന്ന്​ മരിച്ചത്​.

97,977 ആളുകളാണ്​ സംസ്​ഥാനത്തിപ്പോൾ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമം രൂക്ഷമായതും സംസ്​ഥാനത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​.

Tags:    
News Summary - Sunita Kejriwal admitted to hospital days after becoming covid 19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.