ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഭാര്യ സുനിത കെജ്രിവാൾ. തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ അഭാവത്തിലാണ് ഭാര്യ സുനിത ആദ്യമായി റോഡ് ഷോയിൽ പങ്കെടുത്തത്.
ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത റോഡ് ഷോ നടത്തിയത്. ബി.ജെ.പിക്ക് ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് കുൽദീപ് കുമാർ വ്യക്തമാക്കി.
കെജ്രിവാളിന്റെ കസ്റ്റഡി നീളുന്നതിൽ പ്രതിഷേധിച്ച് ‘ജയിലിനു മറുപടി വോട്ട് കൊണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷ്മി നഗറിലും മറ്റും എ.എ.പി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഡൽഹിയിലെ ഏഴിൽ നാലു സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസ് മൂന്ന് സീറ്റിലും ബി.ജെ.പിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.