ലഖ്നോ: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ അയോധ്യയിൽ അനുവദിച്ച ഭൂമിയി ൽ പള്ളി നിർമിക്കാൻ രൂപവത്കരിക്കുന്ന ട്രസ്റ്റിെൻറ വിശദാംശങ്ങൾ ഹോളിക്കുശേഷം അറിയിക്കുമെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്. മാർച്ച് 10നാണ് ഹോളി. കർസേവകർ തകർത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് േക്ഷത്രം നിർമിക്കാനും പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ അനുവദിക്കാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
പള്ളിയോടൊപ്പം ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, ആശുപത്രി, ലൈബ്രറി എന്നിവയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ വിഷയം വ്യാഴാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫെബ്രുവരി 24ന് ചേർന്ന ബോർഡ് യോഗമാണ് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഭൂമി സ്വീകരിക്കാൻ തീരുമാനിച്ചത്. അയോധ്യയിൽ ജില്ല ആസ്ഥാനത്തുനിന്ന് 20 കി.മീറ്റർ അകലെ അയോധ്യ-ലഖ്നോ ദേശീയപാതക്കരികിലാണ് ഭൂമി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.