ലഖ്നോ: ബാബരി കേസിൽ പുനഃപരിശോധന ഹരജി നൽകുന്നതിനെക്കുറിച്ചും സർക്കാർ നൽകുന് ന അഞ്ച് ഏക്കർ ഭൂമി വാങ്ങുന്നതു സംബന്ധിച്ചും നവംബർ 26ന് ചേരുന്ന യോഗത്തിൽ തീരുമാനമെ ടുക്കുമെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു. ബോർഡിനുവേണ്ടി തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തിയതാണ്. എന്നാൽ, ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ യോഗത്തിൽ ഉന്നയിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധി അനുസരിക്കുമെന്നും പുനഃപരിശോധന ഹരജി നൽകില്ലെന്നും നേരേത്ത ഫാറൂഖി വ്യക്തമാക്കിയിരുന്നു.
ബോർഡിലെ ചില അംഗങ്ങൾ പുനഃപരിശോധന ഹരജി നൽകണമെന്ന് ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയപ്പോൾ, ബോർഡിെൻറ മിക്ക തീരുമാനങ്ങളും ഭൂരിപക്ഷ അഭിപ്രായമനുസരിച്ചാണ് നടപ്പാക്കിയിട്ടുള്ളതെന്നും ആർക്കെങ്കിലും അത്തരം അഭിപ്രായമുണ്ടെങ്കിൽ യോഗത്തിൽ ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പുനഃപരിശോധന ഹരജി നൽകുമെന്ന മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ തീരുമാനത്തെ പിന്തുണച്ച് ഓൾ ഇന്ത്യ ശിയ വ്യക്തിനിയമ ബോർഡ് രംഗെത്തത്തി. പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും ശിയ ബോർഡ് വക്താവ് മൗലാന യസൂബ് അബ്ബാസ് പറഞ്ഞു.
വിധിയിൽ സംശയമോ പരാതിയോ ഉണ്ടെങ്കിൽ പുനഃപരിശോധന ഹരജി നൽകാൻ നിയമപരമായ അവകാശമുണ്ടെന്നും അതിൽനിന്ന് ഒഴിഞ്ഞുമാറേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.