അയോധ്യയിൽ പള്ളി നിർമിക്കാനുള്ള ട്രസ്​റ്റ്​ രൂപീകരിച്ചു

ലഖ്​നോ: അയോധ്യയിൽ പള്ളി നിർമാണത്തിനുള്ള ട്രസ്​റ്റിന്​ രൂപം നൽകി യു.പി സുന്നി വഖഫ്​ ബോർഡ്​.  ഇ​ന്തോ-ഇസ്​ലാമിക്​ ഫൗണ്ടേഷൻ എന്ന പേരിലുള്ള ട്രസ്​റ്റ്​ രൂപീകരിച്ച വിവരം വഖഫ്​ ബോർഡ്​ പ്രസിഡൻറ്​ സുഫർ അഹമ്മദ്​ ഫാറുഖിയാണ്​ അറിയിച്ചത്​. അയോധ്യയിലെ ധാനിപൂർ ഗ്രാമത്തിലാണ്​ പള്ളി നിർമിക്കുക.

വഖഫ്​ ബോർഡ്​ പ്രസിഡൻറ്​ തന്നെയാവും ട്രസ്​റ്റിനേയും നയിക്കുക. ട്രസ്​റ്റിൽ 15 അംഗങ്ങളാവും ഉണ്ടാവുക. ഇതിൽ ഒമ്പത്​ അംഗങ്ങളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കാൻ സുന്നി വഖഫ്​ ബോർഡ്​ തയാറായത്​. 

അയോധ്യയിൽ നിന്ന്​ 30 കിലോമീറ്റർ അകലെയാണ്​ ധാനിപൂർ ഗ്രാമം. ഇവിടത്തെ ജനസംഖ്യയിൽ 60 ശതമാനവും മുസ്​ലിംകളാണ്​.  ​ഫെബ്രുവരിയിൽ റവന്യു വകുപ്പ്​ അധികൃതർ സ്ഥലമളക്കാൻ എത്തിയപ്പോഴാണ്​ ഇവിടത്തെ ജനങ്ങൾ പോലും പള്ളി നിർമ്മാണത്തെ കുറിച്ച്​ അറിഞ്ഞതെന്ന്​ ഇന്ത്യൻ എകസ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു. ആഗസ്​റ്റ്​ അഞ്ചിനാണ്​ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പ​ങ്കെടുക്കുന്നുണ്ട്​. 

Tags:    
News Summary - UP Sunni Waqf Board announces trust for building mosque in Ayodhya-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.