കഴിഞ്ഞ അഞ്ച്​ വർഷം രാജ്യത്ത്​​ അടിയന്തരാവസ്​ഥയായിരുന്നു -മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനെയും നിശിതമായി വിമർശിച്ച്​ പശ്ചിമ ബംഗാൾ മുഖ ്യമന്ത്രി മമത ബാനർജി. രാജ്യത്ത്​ കഴിഞ്ഞ അഞ്ച്​ വർഷം അടിയന്തരാവസ്​ഥയായിരുന്നുവെന്ന്​ മമത ആരോപിച്ചു. 1975ൽ അടിയന ്തരാവസ്​ഥ പ്രഖ്യാപിച്ചതിൻെറ വാർഷികത്തോടനുബന്ധിച്ചിട്ട ട്വീറ്റിലാണ്​ മമത കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്​.

‘‘1975ൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതിൻെറ വാർഷികമാണ്​ ഇന്ന്​. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഈ രാജ്യം അടിയന്തരാവസ്​ഥയിലൂടെയാണ്​ പോയ്​ക്കൊണ്ടിരിക്കുന്നത്​. നാം ചരിത്രത്തിൽ നിന്ന്​ പാഠം പഠിക്കുകയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങ​െള സംരക്ഷിക്കുന്നതിനായി പോരാടുകയും ചെയ്യേണ്ടതുണ്ട്​.’’-മമത ട്വിറ്ററിൽ കുറിച്ചു.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. 1977 വരെ 21 മാസക്കാലം നീണ്ടു നിൽക്കുന്നതായിരുന്നു അടിയന്തരാവസ്ഥ.

Tags:    
News Summary - Super Emergency For Last 5 Years": Mamata Banerjee's Attack On PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.