റാഞ്ചി: ആൺകുട്ടി ജനിക്കാൻ പെൺകുഞ്ഞിനെ ബലിനൽകി പിതാവ്. മന്ത്രവാദിയുടെ നിർദേശപ്രകാരം ആറ് വയസുള്ള പെൺകുട്ടിയെ ഇയാൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഝാർഖണ്ഡിലെ പെഷാറർ ബ്ലോക്കിലെ ലോഹർദാഗയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
26കാരനായ സുമൻ നെഗാസിയയാണ് മകളെ കൊലപ്പെടുത്തിയത്. ആൺകുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാൾ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി.
കൊലപാതകം നടക്കുേമ്പാൾ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. സുമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മന്ത്രവാദിയെ പിടിക്കാനായി അന്വേഷണം ആരംഭിച്ചുവെന്നും െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.