തെലുങ്കാന: ചൊവ്വാഴ്ചകളിൽ മാത്രം മോഷണം നടത്തിയിരുന്ന കള്ളൻ ഒടുവിൽ പൊലീസ് വലയിൽ. ചൊവ്വാഴ്ചകളിൽ മോഷ്ടിച്ചാൽ മാത്രമേ ഉദ്യമം വിജയിക്കു എന്ന വിശ്വാസം പുലർത്തുന്ന വ്യത്യസ്തനായ കള്ളനെ ഹൈദരാബാദ് പൊലീസാണ് പിടികൂടിയത്.
അഫ്ഗാനിൽ വേരുകളുള്ള മുഹമ്മദ് സമീർഖാനാണ് മോഷണത്തിനായി ചൊവ്വാഴ്ചകൾ മാത്രം തെരഞ്ഞെടുത്തിരുന്നത്. അതുപോലെ തന്നെ പകൽ സമയത്ത് മാത്രമേ സമീർഖാൻ മോഷണം നടത്തിയിരുന്നുള്ളു. കാഴ്ച ശക്തിക്ക് പ്രശ്നമുള്ളതിനാലാണ് മോഷണത്തിനായി പകൽ സമയങ്ങൾ തെരഞ്ഞെടുക്കുന്നത്. സമീർഖാനൊപ്പം കൂട്ടാളി മുഹമ്മദ് ശുഹൈബും പൊലീസ് പിടിയിലായിട്ടുണ്ട്.
ആന്ധ്ര, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സമീഖാൻ എന്ന് പൊലീസ് അറിയിച്ചു. പിടികൂടുേമ്പാൾ ഇയാളിൽ നിന്ന് 21 ലക്ഷം രൂപ മൂല്യം വരുന്ന 700 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മോേട്ടാർ സൈക്കിളിൽ പൂട്ടിയിട്ട വീടുകളിലെത്തി മോഷണം നടത്തി മടങ്ങുകയാണ് സമീർഖാെൻറ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.