ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ 21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനാധിപത്യത്തിന് നേരെ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ആക്രമണമാണിതെന്ന് പറഞ്ഞ അദ്ദേഹം കർഷകരെ പിന്തുണക്കുന്നത് കുറ്റകരമല്ലെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
'21കാരി ദിഷ രവിയുടെ അറസ്റ്റ് മുെമ്പങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. കർഷകരെ പിന്തുണക്കുന്നത് കുറ്റകരമല്ല' -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഗ്രെറ്റ തുൻബർഗ് ഉൾപ്പെട്ട ടൂൾ കിറ്റ് കേസിൽ ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവി ശനിയാഴ്ചയാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ദിഷയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ദിഷ രവിക്ക് പിന്നാലെ പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമായ നികിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെ ഡൽഹി പൊലീസ് ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറെപ്പടുവിച്ചിട്ടുണ്ട്.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് െചയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെൻറ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റാണ് ദിഷ രവിയുടേത്. ഗ്രെറ്റ തുൻബർഗിെൻറ ട്വിറ്ററിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധനേടിയത്. സമരങ്ങൾ നടക്കുമ്പോൾ ഇത്തരം ടൂൾ കിറ്റ് പ്രചരിക്കുന്നത് സാധാരണമാണ്. എന്നാൽ, ഗ്രെറ്റ ട്വീറ്റ് െചയ്ത ടൂൾ കിറ്റിന് പിന്നിൽ ഇന്ത്യക്കെതിരായ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് വാദം.
ദിഷ രവി ബംഗളൂരു മൗണ്ട് കാർമൽ വനിത കോളജിൽനിന്ന് ബിരുദം നേടിയ ശേഷം സസ്യങ്ങളിൽനിന്ന് ഭക്ഷണം ഉൽപാദിപ്പിക്കുന്ന കമ്പനിയിലെ മാനേജറാണ്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദിഷ രവിയെ ഡൽഹി പട്യാല കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ടൂൾ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയെ അറിയിച്ചു. കോടതിയിൽ വിതുമ്പിക്കൊണ്ടാണ് ദിഷ തന്റെ ഭാഗം വിശദീകരിച്ചത്. കർഷക സമരങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങളായിരുന്നു ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിൽ അടങ്ങിയിരുന്നത്. അറസ്റ്റിനെ നിരവധി പരിസ്ഥിതി സംഘടനകൾ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.