ന്യൂഡൽഹി: രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം തടയുന്നതിന് ബി.ജെ.പി നേതാവും കേന ്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ചേർന്നിരുന്ന് ഒരാഴ്ചക്കകം ചട്ടക്കൂട് തയാറാക്കാൻ സു പ്രീംകോടതി നിർദേശം. ഹരജിക്കാരനും അഭിഭാഷകനുമായ ഡൽഹിയിലെ ബി.ജെ.പി നേതാവ് അശ്വി നി കുമാർ ഉപാധ്യായയും തെരഞ്ഞെടുപ്പ് കമീഷനും ഒന്നിച്ചിരുന്ന് ഇതിനുള്ള നിർദേശങ്ങൾ സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് നിർദേശിച്ചത്.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ടിക്കറ്റ് നൽകരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതി നിർദേശം നൽകണമെന്ന് കമീഷൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന 2018ലെ സുപ്രീംകോടതി വിധികൊണ്ട് രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തിന് തടയിടാൻ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ ബോധിപ്പിച്ചു.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങൾവഴി പരസ്യമായി പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 2018ലെ വിധിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ജനങ്ങൾ കാണാത്ത തരത്തിലാണ് സ്ഥാനാർഥികൾ അക്കാര്യം ചെയ്തതെന്ന് ബി.ജെ.പി നേതാവ് ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.